Ads 468x60px

twitterfacebookgoogle pluslinkedinrss feedemail

Friday, 12 May 2017

നീ പോയൊളിക്ക് പെണ്ണേ...!!

നീ പോയൊളിക്ക് പെണ്ണേ...

ഞാൻ കണ്ണുപൊത്താം...


വിളിപ്പാടകലെ നീ ഒളിച്ചിരിപ്പുണ്ടെന്ന ഉറപ്പില് നൂറും ആയിരവും ലക്ഷവും കടന്ന് ഞാൻ എണ്ണാം...


എണ്ണല് നിലച്ചാൽ നീയോടിയെത്തണം.. 

എന്റെ കണ്ണിൽപെടാതെ സാറ്റ് പറയണം...


കളിതോറ്റ് ചമ്മിയ എന്റെ ജഡം നോക്കി നീ കൊഞ്ഞനം കുത്തണം..

വിളറിയ മുഖത്തൊരു മുത്തവും നൽകണം....

ഇനി ഞാനൊളിക്കാാാാം...


നീ കണ്ണ് പൊത്ത് !!!!

Monday, 26 September 2016

The most happiest girl in the world


Who, When, Where.... ???


Too many Questions... Only one answer.. 
Its all about her.. "Dream"


ഞാന്‍ ആലൊച്ചിക്കുകയായിരുന്നു..എന്താണു ഈ പ്രണയം....

പ്രണയം എന്നാല്‍ ഒരു തരം അതിരുകവിഞ്ഞ ഇഷ്ടം ആണു ...
പരസ്പരം ഉള്ള വിശ്വാസം ആണു...
ഒരു കാത്തിരുപ്പാണ്‌...
എന്നെങ്കിലും ഒരിക്കല്‍ എനിക്കായി വരുമെന്നു ഉറപ്പുള്ള ഒരു കാത്തിരുപ്പ്‌...ചില്ലപ്പോള്‍ പ്രണയം എത്ര തുറന്നു പറഞ്ഞാലും അതു ആരും കേള്‍ക്കാതേ പോകും, കേള്‍ക്കാത്ത പോലെ അഭിനയിച്ചു ദൂരേ ഓടി മറയും...ഒരു തരം ഓളിച്ചൊട്ടം...സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
എനിക്കു പ്രണയിക്കണം...
പ്രണയതിന്റെ എല്ലാ അര്‍ത്ഥവും ഉള്‍കൊണ്ടു തന്നെ


ഒരാളെ ജീവനെക്കാള്‍ സ്നേഹിക്കാന്‍ 
ജീവന്‍ തന്നെ കൊടുക്കാന്‍
കണ്ണും പൂട്ടി വിശ്വസിക്കാന്‍ എനിക്കു പ്രണയിക്കണം....
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കിടാന്‍
ദുഖങ്ങളില്‍ താങ്ങായി നില്‍ക്കാന്‍
നിന്റെ തമാശകളില്‍ ഉറക്കെ ചിരിക്കാന്‍ നിന്റെ ദുഖങ്ങളില്‍ ഒന്നു കരയാന്‍
നീ ഒഴിഞ്ഞു പോകുമ്പോഴും എന്നിലെക്കു തന്നെ ചേര്‍ത്തു പിടിച്ചു നിര്‍ത്താനും എനിക്കു പ്രണയിക്കണം
എന്നും കണ്ണോടു കണ്ണു നോക്കി ഇരിക്കാനും
ഒന്നിച്ചിരുന്നു ഒരു ചൂടു കപ്പ്‌ കാപ്പി അസ്വദിച്ചു കൊണ്ട്‌ നിര്‍ത്താതെ സംസാരിക്കാനും
മഴയത്തു ഒന്നിച്ചു നനയാനും
വെയിലത്തു ചിത്രശലഭങ്ങളെ പോലെ പറക്കാനും
ലോകം മുഴുവനും ചുറ്റി അടിക്കാനും
എന്നെന്നും ഓര്‍മ്മിക്കാന്‍
മറവിയുടെ അദ്ധ്യായങ്ങളില്‍ ഒരിക്കലും മറയാതേ ഇരിക്കാന്‍ എനിക്കു പ്രണയിക്കണം....

#TheMostHappiestGirl  #ILAStories  #Life 


Saturday, 2 April 2016

സ്നേഹം (Based on Robert Sternberg’s Triangular theory of love)

സ്നേഹം –
അത് പ്രായത്തില്‍ മുതിര്ന്നവരോട് ആവുമ്പോള്‍ ബഹുമാനം ആണ്താഴയുള്ളവരോട് ആവുമ്പോള്‍ അത് വാത്സല്യം ആണ്സമപ്രായക്കാരോട് ആവുമ്പോള്‍ അത് സൗഹൃദം ആണ്അതെ സമയം സ്നേഹം നമുക്ക് ചുറ്റുമുള്ള പദാര്ത്ഥങ്ങളോടുംസ്ഥലങ്ങളോടുംവസ്തുക്കളോടും ഒക്കെ ആവുമ്പോള്‍ അതിനെ ഇഷ്ടം എന്നാണു വിശേഷിപ്പിക്കാറു.
അപ്പോള്‍ എന്താണ് പ്രേമംപ്രേമം എന്നത് ഒരു സംസ്കൃത പദമാണ്അതിന്റെ അര്ഥം “നിസ്വാര്ത്ഥമായ സ്നേഹം” എന്നാണു.
Passion, intimacy, commitment –  മൂന്നു ഘടകങ്ങൾ ചേരുന്നതാണ് സ്നേഹം.

മറ്റൊരാളുടെ ശരീരത്തോട് തോന്നുന്ന ആകര്ഷണം ആണ് “passion”. മറ്റൊരാളോട് നിങ്ങളുടെ രഹസ്യങ്ങള്തുറന്നു പറയാന്നിങ്ങള്ക്ക് തോന്നുന്നുവെങ്കില്അതാണ്‌ “intimacy”. നിങ്ങളുടെ ചുറ്റുമുള്ള ഭൂരി ഭാഗം പേരോടും നിങ്ങള്ക്ക് തോന്നുന്ന ഒന്നാണ് “commitment”. കമ്മിറ്റ്മെന്റ് ശരിക്കും പറഞ്ഞാല്ബാധ്യസ്ഥത എന്നുള്ള അര്ഥം ആണ്. ഉദാഹരണത്തിന് നിങ്ങള്ക്ക് നിങ്ങളുടെ അച്ഛനമ്മമാരോട് കമ്മിറ്റ്മെന്റ് ഉണ്ട്. അവരോടുള്ള സ്നേഹത്തില്പാഷന്ഇല്ല, ഇന്റിമസി ഉണ്ടാവാം ഉണ്ടാവാതിരിക്കാം. എന്തിരുന്നാലും മൂന്നു ഘടകങ്ങളും കൂടിച്ചേരുമ്പോള്ആണ് സമ്പൂര് സ്നേഹം ഉണ്ടാവുന്നത് എന്ന് Sternberg പറയുന്നു.
നിങ്ങളുടെ സ്നേഹത്തില്ഇന്ടിമസിയും കമ്മിറ്റ്മെന്റും ഉണ്ടെങ്കില് വ്യക്തി നിങ്ങളുടെ ബെസ്റ്റ്ഫ്രെണ്ട് ആണ്. അതേ സമയം നിങ്ങളുടെ സ്നേഹത്തില്പാഷനും ഇന്ടിമസിയും ആണ് ഉള്ളത് എങ്കില് വ്യക്തിയോട് നിങ്ങള്ക്ക് തോന്നുന്നത് പ്രണയം ആണ്. പാഷനും കമ്മിറ്റ്മെന്റും മാത്രം ഉള്ള സ്നേഹം അവിഹിതം ആണ്.
പാഷന്മാത്രം ഉള്ള സ്നേഹം “infatuation” ആണ്. ലവ് അറ്റ്ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്ന സംഭവം ആണ് ഇത്. അതായത് തികച്ചും ശാരീരികം ആയ ആകര്ഷണം. ഇനി നിങ്ങളുടെ സ്നേഹത്തില്ഇന്റിമസി മാത്രം ആണ് ഉള്ളതെങ്കില്അയാള്നിങ്ങളുടെ ഫ്രണ്ട് ആണ്. കമ്മിറ്റ്മെന്റ് മാത്രം ഉള്ള സ്നേഹത്തിനു “empty love” എന്ന് പറയുന്നു.

എല്ലാ ദീര്ഖകാല സ്നേഹബന്ധങ്ങളും പര്യവസാനിക്കുന്നത് empty love-ഇല്ആണ്. മൂന്ന്ഘടകങ്ങളും ചേര്ന്ന സമ്പൂര് സ്നേഹത്തില്നിന്നും ആദ്യം പാഷന്നഷ്ടം ആകുന്നു. പിന്നീട് ഇന്ടിമസിയും നഷ്ടം ആവുന്നു. ഒടുവില്അത് വെറും കമ്മിറ്റ്മെന്റില്മാത്രമായി ഒതുങ്ങുന്നു. മാറ്റം അംഗീകരിക്കുന്നവരുടെ ബന്ധങ്ങള്നിലനില്ക്കുന്നു. തങ്ങള്ക്ക് മാത്രമേ മാറ്റം സംഭവിക്കുന്നോള്ളൂ എന്ന്ചിന്തിക്കുന്നവരുടെ ബന്ധങ്ങള്തകരുന്നു. പ്രണയ വിവാഹങ്ങള്‍ arranged marriage-ഇനെക്കാള്സ്ഥിരത പുലര്ത്താത്തതിന്റെ കാരണം ഇതാണ്.
ഒരു സാധാരണ വിവാഹബന്ധം ആരംഭിക്കുന്നത് empty love-ഇല്നിന്നാണ്. കുറച്ച് സമയത്തിനുള്ളില്തന്നെ പാഷനും ഇന്ടിമസിയും വന്നു ചേരുന്നു. വര്ഷങ്ങള്ക്ക് ശേഷം മുമ്പ് പറഞ്ഞത് പോലെ ബന്ധം empty love മാത്രം എന്നാ അവസ്ഥയില്എത്തുമ്പോഴും സമചിത്തതയോടെ മുന്നോട്ട് പോകാന്ഇവര്ക്ക് സാധിക്കുന്നു. കാരണം വിവാഹത്തിന്റെ ആദ്യ നാളുകളില്അവര് ഒരു അവസ്ഥ അഭിമുഖീകരിച്ചതാണ്.
പ്രണയ വിവാഹിതരുടെ അവസ്ഥ ഇതിന്റെ നേരെ വിപരീതം ആണ്. അവരുടെ വിവാഹബന്ധം ആരംഭിക്കുന്നത് തന്നെ സമ്പൂര് സ്നേഹത്തില്ആണ്. അവരുടെ സ്നേഹം empty love-ഇല്എത്തുമ്പോള്കമ്മിറ്റ്മെന്റ് മാത്രം ഉള്ള അവസ്ഥയെ അവര്ക്ക് അംഗീകരിക്കാന്ആവില്ല. സ്വാഭാവികം ആയും ബന്ധം തകരുന്നു.
ദീര്ഘകാലം നീണ്ടു നില്ക്കുന്ന സമ്പൂര് സ്നേഹത്തിനായുള്ള മനുഷ്യന്റെ അന്വേഷണം അവന്റെ മരണം വരെ തുടരുന്നു. ചുരുക്കം ചില ആളുകള്ദൈവത്തില് സ്നേഹം കണ്ടെത്തുന്നു.
പലപ്പോഴും ഞാന്അത്ഭുതപ്പെട്ടിട്ടുണ്ട്. എന്താണ് നമ്മള്സ്നേഹം കൊണ്ട് അര്ഥമാക്കുന്നത്. Materialistic ആയിട്ടുള്ള സ്നേഹം അല്ലെ നമ്മുടേത് ? എപ്പോഴും സമ്മാനങ്ങളുമായി വരുന്ന ബന്ധുക്കളെ ആണോ വെറും കയ്യോടെ കയറി വരുന്ന ബന്ധുക്കളെ ആണോ നമുക്ക് കൂടുതല്ഇഷ്ടം ? നമ്മള്എല്ലാം നമ്മുക്ക് സന്തോഷം അഥവാ സുഖം തരുന്നവരെ ആണ് സ്നേഹിക്കുന്നത് എന്നെനിക്ക് തോന്നാറുണ്ട്. നമ്മളെ ചിരിപ്പിക്കുന്ന, പൊക്കി പറയുന്ന, നമുക്ക് കേള്ക്കാന്തോന്നുന്ന കാര്യങ്ങള്പറയുന്ന, നമുക്ക് ഇഷ്ടം ഉള്ള കാര്യങ്ങള്ചെയ്യുന്ന, നമുക്ക് വേണ്ടി നിലകൊല്ലുന്നവരെ ഒക്കെ ആണ് നമുക്ക് ഇഷ്ടം.

ഒരാള്മരിച്ചു കഴിയുമ്പോള്നമുക്ക് ഉള്ള വികാരം അയാളോട് നമുക്കുള്ള സ്നേഹം അനുസരിച്ച് ആയിരിക്കും അല്ലേ ? ഒരാള്മരിക്കുമ്പോള്അയാളുടെ വിടവ് നമുക്ക് എങ്ങനെ ആണ് feel ചെയ്യുന്നത് ? ഇനി അയാള്മൂലം നമുക്ക് കിട്ടിക്കൊണ്ടിരുന്ന സുഖം അല്ലെങ്കില്സന്തോഷം ഇനി ഉണ്ടാവില്ല എന്നോര്ത്താവുമോ ? ഞാന്പറയുന്നത് എന്താണെന്ന് വെച്ചാല്അയാളെപ്പറ്റി നമ്മള്ആലോചിക്കുമ്പോഴും നമുക്ക് കിട്ടിക്കൊണ്ടിരുന്ന സുഖ-സന്തോഷങ്ങള്അല്ലെ നമ്മുടെ മനസ്സില്നിറയുന്നത്. അയാളോടൊപ്പം ചിലവഴിച്ച നല്ല നിമിഷങ്ങള്എന്നൊക്കെ പറയുമ്പോള്അയാളോടൊപ്പം നമ്മള്കൂടി ഉണ്ടായിരുന്നപ്പോള്സംഭവിച്ച കാര്യങ്ങള്നമുക്ക് അനുഭവേദ്യം ആയിരുന്നതിന്റെ measure വെച്ചു അല്ലെ നമ്മള്അളക്കുന്നത് ?