Ads 468x60px

twitterfacebookgoogle pluslinkedinrss feedemail

Monday, 22 February 2016

പ്രണയം

അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നോ എന്നെനിക്ക് അറിയില്ല !!

അന്ന് അവര്‍ പ്രണയത്തില്‍ ആയിരുന്നു ..


ഞാന്‍ അവരുടെ സുഹൃത്തും..


സൗഹൃദം പ്രണയമാണ് എന്ന് അവന്‍ പറഞ്ഞു അവളും ;


ഞാന്‍ എതിര്‍ത്തു ( സ്വാഭാവികം ) ..


സൗഹൃദവും പ്രണയവും രണ്ടാണെന്ന് ഞാന്‍ വാദിച്ചു ..


അവള്‍ എതിര്‍ത്തു അവനും ( അതല്ലാതെ വേറെ വഴി ഇല്ലാലോ ) !!


അവര്‍ എനിക്കെതിരെ ഒന്നായി പൊരുതി ..


ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു ..
------കാലം കടന്നു പോയി -----അവളുടെ സൗഹൃദങ്ങളെ അവനും അവന്‍റെ സൗഹൃദങ്ങളെ അവളും പ്രണയമായി 

വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പ്രണയം സൗഹൃദം പോലും അല്ലാതായി !!!!

Saturday, 20 February 2016

കോളേജ്..

നാലു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു..
കോളേജിലേക്ക് കടന്നു വന്ന ആ ദിവസം പേടിയോ പരിഭ്രമമോ..
എന്താണ് എന്നറിയാത്ത ഒരുപാടു വികാരങ്ങള്‍..
അതിനുമപുറം ഒട്ടേറെ പ്രതീക്ഷകളും..
പഠനം .... സൗഹൃദം...
പൂര്‍ത്തിയാകാത്ത സ്വപ്‌നങ്ങള്‍ ഇനിയും ഏറെ..
എന്തെങ്കിലും നേടാന്‍ കഴിഞ്ഞോ ??
അറിയില്ല..


എന്നോട് സംസാരിച്ചവരെ ഒരിക്കെലെങ്കിലും ചിരിപ്പിചിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട്..
പക്ഷെ അതിലേറെ തവണ ഞാന്‍ അവരെ സങ്കടപെടുതിയിട്ടും ഉണ്ടാവില്ലേ !!!
അതും അറിയില്ല..
ഒരു നല്ല സുഹൃതാകാന്‍ ഒരു നല്ല സഹപാഠിയാകാന്‍
എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ ??
ഇതൊന്നും അല്ലെങ്കിലും ഒരു നല്ല വിദ്യാര്‍ഥിയെങ്കിലും ??
പരീക്ഷകളില്‍ മാര്‍ക്കു വാങ്ങാന്‍ തലേ ദിവസം പഠിച്ചെടുത്ത പുസ്തകങ്ങളില്‍ ഒന്നിന്‍റെ പേരെങ്കിലും ഇന്ന് ഓര്‍മയിലുണ്ടോ..


ചേച്ചിയെന്നോ ചേട്ടനെന്നോ വിളിച്ചു പിറകേനടന്ന ആരുടെയെങ്കിലും
ഒരു നല്ല സഹോദരനകാന്‍ കഴിഞ്ഞോ ..
അറിയില്ല..
നാലു വര്‍ഷം കൊണ്ട് എന്ത് നേടി എന്ന ചോദ്യം പിന്നെയും ..
കുറെ മാര്‍ക്കുകള്‍ക്കപ്പുറം നല്ല സൗഹൃദമോ പ്രണയമോ എന്തെങ്കിലും ..
ഇല്ല..


ഒന്നും നേടിയിട്ടില്ല..
പ്രതീക്ഷകളോ സ്വപ്നങ്ങളോ പൂര്‍ത്തിയാക്കാന്‍ പറ്റാത്ത നീണ്ട നാലു വര്‍ഷങ്ങള്‍..
ഒന്നും നേടിയിട്ടില്ല എന്ന് തറപ്പിച്ചു പറയുമ്പോഴും ഒരു ചോദ്യം
മാത്രം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു


ഒന്നും നേടിയില്ലെങ്കില്‍ പിന്ന്നെതിനാണ് ഇന്ന് കോളേജ് വിട്ടുപോകാന്‍
ഇത്രയേറെ വിഷമിക്കുന്നത് ??
ഒന്നും നേടിയില്ലെങ്കില്‍ പിന്ന്നെതിനാണ് പിരിഞ്ഞു പോക്കിന്റെ അവസാന
വേളയില്‍ എന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞത്..
കോളേജ് ജീവിതം അവസാനിക്കുകയാണ്..


അറിയില്ല എന്ന ഉത്തരം വീണ്ടും നല്കാന്‍ പിന്നെയും
ഒരു പാട് ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തികൊണ്ട്..
പൂര്‍ത്തിയാകാത്ത ഒരുപാടു സ്വപ്നങ്ങളുടെ ശേഷിപ്പുകള്‍ മാത്രം ബാക്കിയാകി !

Thursday, 18 February 2016

I Miss YouI miss you എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് ഏറ്റം മനോഹരമായ മലയാളം എഴുതിയത് ഒ.എൻ.വിയാണ്; അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതേ നിനച്ചു പോയി.....

അയല്‍ രാജ്യം കീഴടക്കിയ ഒരു പ്രതീതി


ഈ പ്രണയം തുറന്നു പറയുക എന്നാല്‍, ഒരു തരം യുദ്ധത്തിനുള്ള പുറപ്പാട്പോലെ ആണ്..


നമ്മള്‍ അവിടെ രാജാവും അവള്‍ അവിടെ രാജ്ഞിയും .


എല്ലാ കുരുട്ടു ഉപദേശങ്ങള്‍ നല്‍കാന്‍ മന്ത്രിമാര്‍ ആയി കൂട്ടുകാര്‍. 


ആരോരും കാണാതെ ഒളിപ്പോരാട്ടം നടത്തി അവളോട്‌ ഇഷ്ട്ടം തുറന്നു പറയുമ്പോള്‍ 


അവള്‍ അതെ പോലെ ഇഷ്ട്ടം ആണ് എന്ന് മറുപടി തരുമ്പോള്‍ അയല്‍ രാജ്യം കീഴടക്കിയ ഒരുപ്രതീതി ആയിരിക്കും

എഴുത്ത്


മറക്കാനായി മദ്യവും 


കൂട്ടിനായി വിരഹവുമുണ്ട്‌ 


പെണ്ണെ .


എന്നിട്ടും മരണംമെന്നു എഴുതുമ്പോള്‍ 

പ്രണയമെന്നും,


ജീവിതമെന്നു എഴുതുമ്പോള്‍ 

നീയെന്നും 


വായിക്കപ്പെടുന്നു..

മിസ്സ് യൂ പെട്രീഷ്യ

അവള്‍ ഡയാന്‍ ...

പാവക്കുട്ടിയുടെ മുഖമുള്ള എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞു സുന്ദരി.

അവളെ ആദ്യമായി കണ്ടത് HR ന്റെയടുക്കല്‍ ഇന്റര്‍വ്യൂവിന് വന്നപ്പോളാണ്.
അന്നായിരുന്നു അവള്‍ക്കും ഇന്റര്‍വ്യൂ.

ഇന്റര്‍വ്യൂവിന് എന്തൊക്കെ ചോദിക്കുമെന്നുള്ള ടെന്‍ഷനിൽ ഞാനിരിക്കുമ്പോളും അവള്‍ ഒരു ടെൻഷനുമില്ലാതെ ഹെഡ്സെറ്റില്‍ പാട്ടും കേട്ട് തലയനക്കിക്കൊണ്ടിരിക്കുകയായിരുന്നു...

ജോയിന്‍ ചെയ്തതു എല്ലാം ഞങ്ങള്‍ ഒരുമിച്ച് ഒരേ ദിവസം ...

അതു കൊണ്ട് തന്നെയായിരിക്കാം അവളുടെ ആദ്യ ഫ്രണ്ടും ഞാനായത്.

അവളെപ്പോഴും എന്നെ ' പെട്രീഷ്യ ' എന്നായിരുന്നു വിളിച്ചിരുന്നത്‌.
പെട്രീഷ്യ ഫിലിപ്പീന്‍സിലെ ഏതോ കാര്‍ട്ടൂണ്‍ കഥാപാത്രമാണ്.
അവൾ പറഞ്ഞത് അതിന് എന്റെ മുഖമാണത്രേ ...

എന്തെങ്കിലും കുഞ്ഞു അബദ്ധം പറ്റിയാല്‍ ഓടിവരുമവള്‍ എന്‍റെ അരുകിലെയ്ക്ക്, എന്റെ കുഞ്ഞനിയത്തിയെപ്പോലെ ചിണുങ്ങിക്കൊണ്ട് .

ഇതൊക്കെയായിരിക്കാം കൂട്ടുകാര്‍ ഞങ്ങളെ തമ്മില്‍ ചേർത്ത് കളിയാക്കാനുള്ള കാരണങ്ങളും ...

മറ്റാരുമറിയാതെപോയ എന്‍റെ ബര്‍ത്ത്ഡേയ്ക്ക് ഒരു സര്‍പ്രൈസ് ആയി ഗിഫ്റ്റ് തന്നതും അവളാണ്. മനോഹരമായ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു ഡോണട്ട് പായ്ക്ക്.

പാണന്മാർക്ക് പഞ്ഞമില്ലല്ലോ, അവർ അത് പാടി പാടി നടന്നു ഓരോരോ ഡിപ്പാർട്ട്മെന്റുകൾ തോറും ' ഒരു ഡോണട്ട് പറഞ്ഞ പ്രണയ കഥ '

അന്ന് മുതൽ എനിക്ക് ഇവിടൊരു പേര് വീണു 'മിസ്റ്റർ ഡോണട്ട്'

അതാവാം ഞങ്ങളുടെ സൗഹൃദത്തെ അകലങ്ങളിലേയ്ക് വലിച്ചെറിഞ്ഞത്. പരസ്പരം ഞങ്ങള്‍ മിണ്ടാതെയായി. കണ്ടാല്‍ വഴിമാറി നടന്നു ഞങ്ങള്‍ ഇരുവരും.
രണ്ട് മാസങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഒട്ടും അറിയാത്തവരെപ്പോലെയായി...

ഇന്ന് അവള്‍ റിസൈന്‍ ചെയ്തു പോവുകയാണ് മറ്റൊരിടത്തേയ്ക്ക്.
ഇതൊക്കെ അറിഞ്ഞിട്ടും ഒന്ന് മിണ്ടാന്‍ എനിക്ക് തോന്നിയില്ല, അല്ല... എന്തോക്കെയോ എന്നെ അനുവദിച്ചില്ല.

പക്ഷെ ഇന്ന് അവസാന ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം അവള്‍ എന്‍റെ അടുക്കല്‍ വന്നു.
ഒന്നും മിണ്ടാതെ കുറച്ച് നേരം എന്റെ മുഖത്ത് നോക്കി നിന്നു.

അപ്പോള്‍ ഞാന്‍ കണ്ടത് ഒരു വര്‍ഷം മുമ്പ് HR ഓഫീസിനു മുന്നില്‍ കണ്ട ആ കുഞ്ഞു പാവക്കുട്ടിയുടെ അതേ മുഖമായിരുന്നു.

"പെട്രീഷ്യ ഞാന്‍ പോവുകയാണ് ... ഇനി ... "

എന്തോ പാതി പറഞ്ഞു നിര്‍ത്തി അവള്‍ എന്‍റെ കയ്യിലേയ്ക്ക് ഒരു ബോക്സ്‌ വച്ച് നീട്ടി.

അത് മനോഹരമായ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു ഡോണട്ട് ബോക്സ്‌ ആയിരുന്നു.

അതും എന്‍റെ കയ്യില്‍ ഏല്‍പ്പിച്ചു അവള്‍ നടന്നു ഇടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ട്...

പറയാൻ എന്തോ ഉള്ളിൽ ഉണ്ടായിരുന്നിട്ടും അപ്പോളും ഞാന്‍ ഒന്നും മിണ്ടിയില്ല ...

രാത്രി അവള്‍ തന്ന ഡോണട്ട് ബോക്സ്‌ തുറന്നപ്പോള്‍ അതിലവള്‍ എഴുതിയിരുന്നു...


" മിസ്സ് യൂ പെട്രീഷ്യ " ...

ഒറ്റയ്ക്ക്
ഒറ്റയ്ക്ക് നടന്നു പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യം അല്ല....
പക്ഷെ കുറെ ദൂരം ഒരാളുടെ കൂടെ നടന്നു പോയിട്ട് തിരികെ നടക്കുമ്പോള്‍ ഒറ്റക്കായി പോകുന്നത്എന്നും ഒരു വിങ്ങലാണ്....!!!

കറിവേപ്പില

ആവശ്യം കഴിഞ്ഞാല്‍ കറിവേപ്പില ആകുന്ന ആ അവസ്ഥ...

അത് അനുഭവിച്ചറിയണം...

ഒരു നിമിഷ നേരത്തെക്കെങ്കിലും നമ്മള്‍ മരിച്ചതിനു തുല്യമാകുന്നു...

ശരിക്കും കറിവേപ്പില കറികളില്‍ ഉള്‍പെടുതുമ്പോള്‍ അതിന്റെ ഗുണവും മണവും ഊറി അതിലേക്കു ചേരുന്നു...

അത് കഴിഞ്ഞാല്‍ പിന്നെ എടുത്തു ചവറ്റുകൊട്ടയില്‍ തള്ളും...

അത് പോലെ ആണ് ചില സൌഹൃദങ്ങളില്‍ മനുഷ്യരുടെ കാര്യങ്ങള്‍...

കൂടെ സ്നേഹം നടിച്ചു നിന്നും ,സഹതാപം കാട്ടിയും,എല്ലാം അംഗീകരിച്ചും സ്വന്തം കാര്യം നേടും...

അത് കഴിഞ്ഞാല്‍ പിന്നെ അങ്ങിനെ ഒരാള്‍ ആരെന്നോ, അറിയുമോ എന്നോ, ഒന്നും അറിയില്ല...

പിന്നെ തിരക്കായി, ഒന്ന് സംസാരിക്കാന്‍ പോലും സമയമില്ലാതെ...

അപ്പോഴും കറിവേപ്പില കറിവേപ്പിലയായി തന്നെ തുടരും...

കാരണം അവര്‍ എന്നും പുറംതള്ളപ്പെടെണ്ടവരല്ലേ...

അവര്‍ക്ക് വേറെ ഒന്നും ചെയ്യാനുള്ള കഴിവില്ല...അതാണ് അതിന്റെ ജന്മനിയോഗം...!!!
കാത്തിരിപ്പിന്റെ അലസതയില്‍ ...

നിമിഷങ്ങള്‍ നൂറ്റാണ്ടുകളായി...


യുഗങ്ങളായി... 


പിന്നീടത് സംവത്സരങ്ങളായി....


വേ൪പാടിന്റെ വേദനയില്...

ഞാനെഴുതുവാ൯ തുടങ്ങി...

ഓരോ വാക്കുകള്‍ക്കും യുഗങ്ങളുടെ കഥ പറയുവാനുണ്ടായിരുന്നു...!!!

ഒരു കണ്ടുമുട്ടൽ - നീണ്ട കാത്തിരിപ്പിനു ശേഷം

അവളെകുറിച്ച് പലരും പറഞ്ഞത് കേട്ട് എനിക്കും കൌതുകമായി ഒന്ന്കാണാന്‍...
പലരും അവളെക്കുറിച്ച് കഥകളും കവിതകളുമെഴുതി,
അതൊക്കെ വായിച്ച് വായിച്ച് എനിക്ക് അവളെ കാണാനുള്ള പൂതി കൂടിക്കൊണ്ടിരുന്നു ...
എന്നും അവള്‍ വരാറുള്ള പലയിടങ്ങളിലും ഞാന്‍ കാത്തുനിന്നു ഒന്ന്കാണാന്‍ ...
പക്ഷെ കണ്ടില്ല എവിടെയും ...
കണ്ട പലരും കാണാത്ത എന്നോട് അവളെക്കുറിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു...
അല്ല ഒന്ന് കാണാതെ മിണ്ടാതെ അവളെ ഞാന്‍ എങ്ങനെയാണ് ഇത്ര ഇഷ്ട്ടപ്പെട്ടത്‌ ... അറിയില്ല ...
അവളുടെ പേരിലെ വ്യത്യസ്തത ആണോ അതോ അവളെക്കുറിച്ച് ജനം പാടിപ്പുകഴ്ത്തുന്ന കഥകള്‍ കേട്ടാണോ ഇല്ല എനിക്കറിയില്ല ഇനിയും ...
വീണ്ടും ഞാന്‍ തേടിനടന്നു പലയിടങ്ങളില്‍ എന്നിട്ടും ഒന്ന്കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല ...
കാലത്തിന്റെ കുത്തൊഴുക്കില്‍ ജീവിതം മുന്നോട്ടുപോയപ്പോളെപ്പോഴോ ഞാന്‍ മറക്കുകയായിരുന്നു അവളെ ...
എങ്കിലും മനസ്സിന്റെ ഉള്‍ത്താളുകളിലെവിടെയോ അവളെ കാണണമെന്നുള്ള ആഗ്രഹം ബാക്കി കിടന്നു...
അതാവാം വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങ് ഈ മരുഭൂമിയില്‍ വച്ച് അവളെ കണ്ടുമുട്ടാന്‍ സാധിച്ചതും ...
റൂംമേറ്റായ ഷെറിൻ ആണ് അവളെ എനിക്ക് പരിചയപ്പെടുത്തിയത് ...
ഒരുകൊച്ചുകുട്ടിയുടെകൌതുകത്തോടെ ഞാന്‍ അവളെ നോക്കിനിന്നു കുറച്ച്നേരം.
പരിചയമില്ലാത്ത എന്നെ കണ്ടാവണം അവള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചതും ...
പക്ഷെ ഷെറിൻ വിട്ടില്ല അവളെ കടന്നു പിടിച്ചവന്‍ റൂമിന് പുറത്താക്കി വാതിലടച്ചു ...
എനിക്കവനോട് ദേഷ്യമായി ദുഷ്ട്ടന്‍ അവനെന്താണ് കാണിച്ചത് ...ഹ്മം
എങ്കിലും എനിക്ക് സന്തോഷമായി വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച അവളെ ഇന്നൊരുനോക്ക് കാണാന്‍ സാധിച്ചല്ലോ ...
എങ്കിലും ഒരു സംശയം അപ്പോഴും മനസ്സില്‍ ബാക്കി കിടന്നു...
ഇത്രയും സൗന്ദര്യമുള്ള നിനക്കാരാണ് പെണ്ണേ
.
.
.
..
..
..
.
" മൂട്ട "
.
എന്ന് പേരിട്ടത് ....

Monday, 15 February 2016

എന്നിൽ മാത്രമൊതുങ്ങട്ടെ ഈ പ്രണയമത്രയുംപ്രണയത്തിന്റെ ഏഴാം ഇരവിൽ മൂകമായൊരു യാമമുണ്ടാവും...


അന്ന് നമുക്കിടയിൽ പരക്കുന്ന മൗനം നിന്നോടൊരു രഹസ്യം പറയും. 


എനിക്കെന്തു മാത്രം പ്രിയപ്പെട്ടവളാണ് നീയെന്ന സത്യം .. 


അത് വരെയും എന്നിൽ മാത്രമൊതുങ്ങട്ടെ ഈ പ്രണയമത്രയും...

Sunday, 14 February 2016

" Will you marry me "


എന്തേ നീ ഞെട്ടിയോ ? 

ഇത് നിന്നോട് തന്നെയാണ് ...

ഇന്നലെ വരെ എന്റെ സൗഹൃദങ്ങളിൽ ഒന്ന് മാത്രമായിരുന്നു നീ ...

പക്ഷേ ഇന്ന് ?

നിന്നിൽ നിന്ന് എന്നിലേയ്ക്ക് പൊഴിയുന്ന അക്ഷരങ്ങളിലെവിടെയോ പ്രണയത്തിന്റെ ഗന്ധം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു...

ഇന്നത് എന്നിലേയ്ക്കും പകർന്നു കഴിഞ്ഞു...

നിന്റെ സൗഹൃദം നഷ്ടപ്പെടുമോ എന്നുള്ള ഭയം അതാവാം നിന്നോടിത് നേരിട്ട് പറയാൻ എനിക്ക് ധൈര്യം നൽകാതിരിക്കുന്നത് ...

അതോ ഇതൊക്കെ എന്റെ വെറും തോന്നലുകളാണോ ?

എങ്കിലും എന്നെങ്കിലുമൊരിക്കൽ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നരുത്,
അന്ന് പറഞ്ഞിരുന്നെങ്കിൽ നീയെനിയ്ക്ക് നഷ്ടപ്പെടില്ലായിരുന്നുവെന്ന്...

അതൊക്കെയാണെന്നെ ഇത് പറയാൻ പ്രേരിപ്പിച്ചതും...

ഈ നിമിഷം മുതൽ എൻ ചിന്തകളിൽ നീ മാത്രമാണ് നീ മാത്രം ...

കാത്തിരിക്കുന്നു നിന്റെ മറുപടിയ്ക്കായി ഈ വാലെന്റൻ ദിനത്തിൽ ഞാൻ !!!
(തുടരും)