Ads 468x60px

twitterfacebookgoogle pluslinkedinrss feedemail

Sunday, 31 January 2016

ഒരു സ്വപ്നത്തിന്റെ തടവുകാരൻ


"ഇന്നലെ കണ്ടുവോ നിന്നെനീ എന്നെയും
എന്നെ പിരിഞ്ഞവര്‍, കാലം മറന്നവര്‍....
കണ്ടറിഞ്ഞില്ലെങ്കിലുംകണ്ടറിയാത്തവര്‍
വല്ലാതടുത്തിട്ടുംവല്ലാതകന്നവര്‍"


എന്നാണ്  അകലാന്‍ തുടങ്ങയാതെന്നു അറിയില്ല.. (അടുത്താൽ അല്ലെ അകലാൻ പറ്റു എന്നാ യഥാര്ത്യം ചിലപ്പോൾ മറക്കുന്നു... അല്ലേൽ മറക്കാൻ ശ്രെമിക്കുന്നു).. ചിലപ്പോള്‍ എത്ര അകന്നാലും എന്റേത് മാത്രമാണെന്ന് ഉള്ള വിശ്വാസം ആയിരിക്കും . ചിലപ്പോള്‍ ഓട്ടത്തിന്റെ തത്രപാടില്‍...... കുടയോട്ടത്തില്‍ ഒറ്റപെട്ടു പോകുമോ എന്നുള്ള വെപ്രാളത്തില്‍ മറന്നു പോയതാകും . അകന്നു എന്ന് തിരിച്ചറിഞ്ഞത് എനിക്ക് കിട്ടിയ "നമ്മുക്ക് ഫ്രണ്ട്സ് ആയിരിക്കാം" എന്നാ വാക്കുകളിൽ നിന്നാണ്...


തൂവെള്ള ഗൌണ്‍ അണിഞ്ഞുകുതിരപ്പുറത്തു രാജകുമാരനെ തേടി അവള്‍ വരുന്നത് കണ്ടു സ്വയം ആനന്ദിച്ചു... ഒരു കുടക്കീഴില്‍ കരങ്ങള്‍ ചേര്‍ത്ത് പിടിച്ച് മഴയത്തൂടെ നടന്നു പോകുന്നതും വിറയാര്‍ന്ന കൈകളോടെ അവളുടെ കഴുത്തില്‍ ആകാശത്തെ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി മിന്നു ചാര്‍ത്തുന്നതും....

സ്വപ്നങ്ങളില്‍ എന്നും അവള്‍ മാത്രമായിരുന്നു

കണ്ട സ്വപ്നം ഒന്നുകൂടി ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചുനോക്കിയപ്പോള്‍ കണ്ണുനീര്‍ വീണ്ടും ഒഴുകാന്‍ തുടങ്ങി. എനിക്കിതെന്താണ് സംഭവിക്കുന്നത്? വെറുമൊരു സ്വപ്നത്തിന് ഞാന്‍ കീഴ്പ്പെട്ട്‌ പോകുകയോ? അതോ അതൊന്നും സ്വപ്നം ആയിരുന്നില്ലേ? പറഞ്ഞ ഓരോ വാക്കുകളും ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്,  അവളെ കളിയാക്കിയതും അവളുമായി വഴക്കടിച്ചതുമൊക്കെ വെറും സ്വപ്നം മാത്രമയിരുന്നെന്നോ? എന്‍റെതുമാത്രം ആയിരുന്ന പല രഹസ്യങ്ങളും ഇന്നെന്‍റെത് മാത്രമല്ലാതായിട്ടുണ്ട്, അവളോട്‌ അല്ലാതെ വേറെയാരോടാണ് ഞാനതൊക്കെ പറഞ്ഞത്?

ഞാന്‍ കണ്ടതൊക്കെ വെറും സ്വപ്നമായിരുന്നോ? സ്വപ്നം തന്നെയെന്ന് മനസ്സിനെ പറഞ്ഞുവിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ഞാന്‍, പക്ഷെ പറ്റുന്നില്ല, വികാരത്തിന് അടിപ്പെട്ടുപോയ മനസ്സിനെ വിവേകം കൊണ്ട് നേരെയാക്കിയെടുക്കാന്‍ കഴിയുന്നില്ല.

ഗബ്ബാരിന്റെ വാക്കുകൾ പോലെ പ്രണയം ശെരിക്കും അറുപതുകളിൽ ആണ്... ഇപ്പോൾ നടക്കുന്നത് പരക്കം പാച്ചിൽ ആണ്.. പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള പരക്കം പാച്ചിൽ... അതിനിടയിൽ ചിലപ്പോ കാണുന്നത് പോലും വർഷം തോറും ഉള്ള ഒരു മാസത്തെ അവധിയിൽ...   പ്രണയം എന്നത് 60's  ലെ പ്രണയം ആണ്.  60 ആം വയസിലും പ്രണയിക്കാൻ പറ്റുന്നതാണ് യഥാർത്ഥ പ്രണയം.. ആവലാതികൾ ഇല്ല.. അശാന്ഗകൾ ഇല്ല..

ജീവിതം വെറും ദിവസങ്ങളാണ്... വർഷങ്ങൾക്ക് വലിയ പ്രതാന്യം ഇല്ല.. കാരണം ഓരോ പുതുവർഷത്തിലും പ്രേതെകിച് ഒന്നും സംഭവിക്കുന്നില്ല.. എന്നാൽ ദിവസങ്ങളിൽ ആയാൽ സുര്യൻ ഉദിച്ചു അസ്തമിക്കുന്നു..... 21000 ദിവസങ്ങളിൽ നമ്മൾ 10000 ദിവസം ഉറഗ്ഗി തീർക്കുന്നു.. ബാക്കി 11000 ദിവസം....
ഈ 11000 ദിവസം നാം എങ്ങനെ ജീവിക്കുന്നോ,, എത്രത്തോളം സന്തോഷമായി ജീവിക്കുന്നോ അതിനെ അർത്ഥമുള്ളൂ.. നിനക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.. ഇനിയിപ്പോ എന്റെ അസാനിത്യം ആണ് നിന്റെ സന്തോഷ്മെങ്കിൽ പറയാൻ മടിക്കേണ്ട..
നിന്റെ സന്തോഷമാണ് എനിക്ക് വലുത്...

“മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മ്മ ഒരു മുള്‍ക്കിരീടം പോലെ ഹൃദയത്തിനു മുകളില്‍ നില്ക്കുന്നു. അതിന്‍റെ മുള്ളുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകളില്‍ രക്തവും നൊമ്പരവും ഒഴുകുന്നു.”

ഓർമകൾക്ക് ഒരു കുഴപ്പം ഉണ്ട്.. നമ്മൾ വേണ്ട, അല്ലേൽ മറക്കണം എന്ന് വിചാരിക്കുന്ന ഓർമ്മകൾ മനസിൽ ഒരു കൂടാരം തീര്ക്കും.. ഒരു നിഴൽ പോലെ നമ്മളെ പിന്തുടരും.. രാത്രിയുടെ യമങ്ഗലിൽ ഒരു പേടി സ്വപ്നം പോലെ..

പിന്നെ, എനിക്ക് പെണ്ണിനെയാ ഇഷ്ടം, പെണ്ണായിപ്പിറന്നതില്‍ അഭിമാനിക്കുന്ന   അ പെണ്ണിനെ

മറക്കാന്‍ ശ്രമിച്ചിട്ടും.... പറ്റുന്നില്ല... മറക്കാന്‍ ശ്രമിക്കുന്തോറും ഓര്മ്മ്കള്‍ എന്നിലേക്ക്‌ പതിന്‍ മടങ്ങായ് പ്രളയം പോലെ പ്രവഹിച്ചു കൊണ്ടേ ഇരിക്കുന്നു..."  മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മ്മ ഒരു മുള്‍ക്കിരീടം പോലെ ഹൃദയത്തിനു മുകളില്‍ നില്ക്കുന്നു... !!

ലൈഫ് ടൈം വാലിടിട്ടി കൊടുക്കാനില്ല പോലും..

നിര്ബന്തിച്ചും ഇല്ല.. നിർബന്തിക്കെണ്ട ആവശ്യം ഇല്ലാന്നു തോന്നി.

സ്നേഹം വാങ്ങിക്കനാവില്ല;
വീണ്‌കിട്ടുന്നതാണ്..

അവൾക്കൊരിക്കലും അത് മനസ്സിലാവില്ല;
കാരണം അവൾ എന്റെ സ്നേഹമെന്തെന്നു അറിയുന്നില്ല..

അവളുടെ ശബ്ദത്തില്‍ വ്യക്തതയില്ല,
അവളുടെ സ്നേഹത്തില്‍ സുതാര്യതയില്ല..

സ്നേഹം നഷ്ടപ്പെടുന്നില്ല;
തിരിച്ചെടുക്കുന്നതാണ്...

ഞാന് അവളോട്‌ എന്നേ പൊറുത്തു കഴിഞ്ഞു;
എങ്കിലും-
ഹൃദയത്തിലെ വൃണങ്ങള്‍ പൊറുക്കുന്നില്ല..

“സ്നേഹം അങ്ങിനെയുമുണ്ട്, ഏതു മുറിവും സഹിച്ചുകൊണ്ട് ഏതപമാനവും സഹിച്ചുകൊണ്ട്, ചിലപ്പൊള്‍ ഒരിക്കലും തിരിച്ചു കിട്ടുകയില്ലെന്നറിഞ്ഞുകൊണ്ട്. “

എന്ത് പറയണം എന്ന് അറിയാതെ ഈ ഓരോ നിമിഷവും ഞാന്‍ തള്ളി നീക്കുന്നു... എന്തിനോ വേണ്ടി... ആർക്കോ വേണ്ടി..   ഇനി ഒരു ശൂന്യത കൂടി താങ്ങാന്‍ ഉള്ള കെല്പ്പു എന്റെ ഹൃദയത്തിനില്ല എന്ന ചിന്ത എന്നെ വിലക്കുന്നു.... :)

എന്നെ അനുസരിക്കാന്‍ കൂട്ടാക്കാത്ത എന്‍റെ മനസ്സിനെ ഞാനെന്ത് ചെയ്യണം എന്ന ചിന്ത ആയിരുന്നു എനിക്കിപ്പോൾ....ആ ഒരു സ്വപ്നത്തിന്‍റെ തടവില്‍ എക്കാലവും കിടക്കാനാണ് എന്‍റെ മനസ്സിന്‍റെ തീരുമാനം എന്നെനിക് പതിയെ മനസ്സിലായി തുടങ്ങിയിരുന്നു.

വസന്തത്തിലെ തുമ്പിയെപ്പോലെ പാറുന്ന എന്‍റെ മനസ്സിനെ, അതിനെ പിടിച്ചുകെട്ടാന്‍ എനിക്കാവില്ല, അതിനെ അതിന്‍റെ പാട്ടിന് വിടുക എന്ന തീരുമാനത്തില്‍ ഞാന്‍ വീണ്ടും കണ്ണുകളടച്ച്‌ ഇരുട്ടിലേക്ക് ഊളിയിട്ടു…

നിന്നെ എനിക്ക് മറക്കാന്‍ കഴിയില്ലടി
മറവി മരണമാണ്, ഓര്‍മ്മ ജീവിതവും...!!

അവളില്ലാത്ത എന്‍റെ ഓരോ നിമിഷങ്ങളും യുഗങ്ങളായി മാറി.. ഞാന്‍ ഇന്നും കാത്തിരിക്കുന്നു. ഒരു നീണ്ട മൌനത്തിലൊതിങ്ങിയ യാത്രാമൊഴിയിലൂടെ എന്നെ ഏകാന്തയിലെക്കെറിഞ്ഞ വേര്‍പാടിന്റെ ” ഇനിയും മരിക്കാത്ത ഓര്‍മ്മകളുമായി”

No comments:

Post a Comment