Ads 468x60px

twitterfacebookgoogle pluslinkedinrss feedemail

Sunday, 24 January 2016

വെല്ലുവിളികളെ നേരിടു.. കാലം അതാഗ്രഹിക്കുന്നു

(നല്ല സുഹൃത്തുക്കൾ )

ഉപദേശങ്ങൾ നൽകാനും സാന്ത്വനം പകരാനും നല്ലൊരു സുഹൃത്തിന് കഴിയും. അതിനാൽതന്നെ നിങ്ങളുടെ വിഷമങ്ങൾ കേൾക്കാനും നിങ്ങളെ സഹായിക്കാനും കഴിയുന്ന സുഹൃത്തുക്കളെ സമ്പാദിക്കുക.

(ഒഴിവാക്കേണ്ടവര്‍ )
തലതിരിഞ്ഞ ചിന്താഗതിക്കാർ കൂടെയുള്ളവരുടെ ജീവിതവും നശിപ്പിക്കും. അത്തരക്കാരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത് മനസ്സിന് ശാന്തിയും സമാധാനവും നൽകും.

(ഒറ്റപ്പെടൽ ഒഴിവാക്കുക )
പ്രശ്നങ്ങളിൽ പെടുമ്പോൾ മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. എന്നാൽ അങ്ങനെ ചെയ്യുന്നത് വിഷാദം വർദ്ധിപ്പിക്കാനല്ലാതെ മറ്റൊന്നിനും സഹായിക്കില്ല എന്നതാണ് സത്യം. ആളുകളുമായി ഇടപഴകുന്നത് സമ്മർദ്ദങ്ങൾ അകറ്റാനും സന്തോഷം വീണ്ടെടുക്കാനും സഹായകമാണ്.

(മറ്റുള്ളവരെ പഴിചാരാതിരിക്കുക )
ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മറ്റുള്ളവരെ പഴിചാരുന്നത് നല്ല ശീലമല്ല. അത് പ്രശ്നങ്ങൾക്ക് പരിഹാരവുമാവില്ല. തന്‍റെ പരിധിക്കപ്പുറം സംഭവിക്കുന്ന കാര്യങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ ദൗർബല്യത്തെയാണ്‌ കാണിക്കുന്നത്.

(തനിക്കുവേണ്ടി ജീവിക്കുക )
മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി ജീവിക്കുന്നവർ മാനസിക രോഗങ്ങൾക്ക് അടിമപ്പെടാൻ സാധ്യത കൂടുതലാണ്. ഭൂമിയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ സ്വന്തം സംതൃപ്തിക്ക് വേണ്ടി ജീവിക്കാൻ ശ്രമിക്കുക.

(ഉറക്കം )
മനസ്സിന്‍റെ ആരോഗ്യം നിലനിർത്താനായി രാത്രി ഒരൽപം നേരത്തെ കിടക്കാൻ ശ്രമിക്കുക. മാനസികാരോഗ്യവും ഉറക്കവും തമ്മിൽ വേർപെടുത്താനാവാത്ത ബന്ധമുണ്ട്. ദിവസേന ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്നവരിൽ വിഷാദരോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.

(സംഗീതം ആസ്വദിക്കുക )
ആത്മാവിനെ തൊട്ടുണർത്താൻ സംഗീതത്തിന് സാധിക്കും. വൈകാരിക തീവ്രതയുള്ള സംഗീതം നിങ്ങളുടെ വേദനയെ ശമിപ്പിച്ച് നിങ്ങൾക്ക് ആഹ്ലാദം പകരും. അതിനാൽ വിഷാദം പിടികൂടുമ്പോൾ സംഗീതം ആസ്വദിക്കാൻ സമയം കണ്ടെത്തുക.

(ശുഭപ്രതീക്ഷ പുലർത്തുക)
അശുഭ ചിന്തകളെ ബോധപൂർവ്വം അകറ്റിനിർത്തുക. കാര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുക. ഇത് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും.

(സ്വയം മനസ്സിലാക്കുക )
മിക്കപ്പോഴും ജീവിതത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ആളുകൾ വിഷാദത്തിന് അടിമപ്പെടുന്നത്. തന്നെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കുന്നത്‌ സ്വയം ബഹുമാനിക്കാനും കാര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടുപോകാനും ആളുകളെ സഹായിക്കും.

(മറ്റുള്ളവരുടെ സഹായം തേടുക )
ജീവിതത്തിലെ ദുർഘടഘട്ടങ്ങളെ തനിച്ച് തരണം ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല. ഇത്തരം ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടുന്നത് വളരെ ഗുണം ചെയ്യും. ജീവിതപങ്കാളിയുടെയോ സഹപ്രവർത്തകരുടെയോ സുഹൃത്തുക്കളുടെയോ അടുത്ത് നിങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുക. ഇത് നിങ്ങൾക്ക് ആശ്വാസം പകരും.

(വിനോദയാത്രകൾ )
അതിമനോഹരമായൊരു പ്രകൃതിദൃശ്യം ഏത് ഹൃദയത്തിന്‍റെ വേദനയും ഒരൽപ്പം ശമിപ്പിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ അവധിയെടുത്ത് ചെറിയ ഉല്ലാസയാത്രകൾ നടത്തുക. ജീവിതത്തിന്‍റെ ആനന്ദം തിരിച്ചുപിടിക്കാൻ ഇത് നിങ്ങളെ സഹായിക്കും. തുടർച്ചയായി വിശ്രമമില്ലാതെ അധ്വാനിക്കുന്നവരെ അപേക്ഷിച്ച് ഇടയ്ക്കിടെ വിനോദയാത്രകൾ നടത്തുന്നവരുടെ മാനസികാരോഗ്യം നല്ലതായിരിക്കുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

(സമീകൃത ഭക്ഷണം )
പഴങ്ങൾ, പച്ചക്കറികൾ, മാംസം, പയറുവർഗ്ഗങ്ങൾ,അന്നജം എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തുക. സമീകൃതാഹാരം ഊർജ്ജസ്വലമായ ശരീരത്തോടൊപ്പം കരുത്തുറ്റൊരു മനസ്സും നിങ്ങൾക്ക് നൽകുന്നു.

No comments:

Post a Comment