Ads 468x60px

twitterfacebookgoogle pluslinkedinrss feedemail

Sunday, 24 January 2016

ഇത് എനിക്ക് പറ്റിയ പണിയില്ല

ഒരിക്കൽ യാത്രയിൽ ആയിരുന്ന നൊപ്പോളിയൻ ബോണപ്പാർട്ട് ഇടയ്ക്ക് വിശ്രമത്തിനയി ഒരു സ്ഥലത്ത് നിർത്തി അവിടെ അനേകം ജോലിക്കാർ ചേർന്ന് ഭാരമുള്ള ഒരു തൂണ് ഉയർത്താൻ ശ്രമിക്കുന്നത് കണ്ട്. നന്നായി വിയർത്തൊലിച്ചു വളരെ ക്ഷീണിതരായിരുന്നു അവർ . സമീപത്ത് നിന്ന് ഒരുവൻ ജോലിക്കാർക്ക് നിർദ്ദേശം കൊടുക്കുന്നുണ്ടായിരുന്നു.
നൊപ്പോളിയൻ അയാളെ സമീപിച്ചു ചോദിച്ചു നിങ്ങൾക്കും അവരെ സഹായിച്ചു കൂടെ?
ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാമോ ഈ പണി കരാർ എടുത്തയാളാണ് അഭിമാന സ്വരത്തിൽ അയാൾ പറഞ്ഞു കൂടുതൽ ഒന്നും പറയാതെ നെപ്പോളിയൻ ജോലിക്കാരുടെ ഇടയിലേക്ക് ചെന്ന് അവരെ സഹായിക്കാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം സ്ഥലം വിട്ടു പോകുന്നതിന് മുമ്പ് കരാറുകാരൻ വളരെ അഹങ്കാരത്തോട് ചോദിച്ചു 

നിങ്ങൾ ആരാണ്??

ഞാൻ അറിയപ്പെടുന്നത് നെപ്പോളിയൻ എന്ന പേരിലാണ്

പേരു കേൾക്കേണ്ട താമസം കാലിനടിയിൽ നിന്ന് മണ്ണ് ഊർന്നു പോകുന്നത് പോലെ കരാറുകാരന് തോന്നി തൻറെ മര്യാദയില്ലാത്ത പെരുമാറ്റത്തിന് ക്ഷമ ചോദിച്ചു.
നെപ്പോളിയൻ ഇങ്ങനെ പ്രതിവദിച്ചു ഒരു ജോലിയും താണതാണെന്ന് കരുതരുത്.സ്വന്തേ സ്ഥാനത്തെ കുറിച്ച് അമിതമായി ബോധവാനായി ഇരിക്കയുമരുത് വിനയ ബോധവും ശിക്ഷണ ബോധവും വളർത്തിയെടുക്കുക എന്നത് നിസ്സാര കാര്യമല്ല. 

സ്വയം ആരെന്നറിയണം അമിതമായ ആത്മ ബോധവും അപകർഷതാ ബോധവും അപകടുമാണ് യാഥാർത്ഥ്യങ്ങളിൽ ജീവിക്കുവാൻ നാം ശീലീക്കണം.  ആയിരേ യുദ്ധങ്ങളിൽ ജയിക്കുന്നതിനേക്കാൾ സ്വയം ജയിക്കുന്നതാണ് മഹാവിജയം എന്ന് ശ്രീ ബുദ്ധൻ പറഞ്ഞിട്ടുണ്ട്. ഏത് ജോലിയുടെയും മഹത്വം കാണാനുള്ള ഉൾക്കാഴ്ചയും അതു ചെയ്യാനുള്ള സന്നദ്ധതയും ഉണ്ടാകണം അതിന് അമിതമായ സ്വയം ബോധം വെടിയുകയും വിനയം ശീലിക്കുകയും വേണം.


യഹൂദൻമാരുടെ പതിവനുസരിച്ച് ഗുരുവിൻറെ പാദം കഴുകേണ്ടത് ശിഷ്യൻമാരാണ് യജമാനൻറെ പാദം ദാസൻ കഴുകണം.

എന്നാൽ അന്ത്യ അത്താഴ വിരുന്നിന് ഇരിക്കുമ്പോൾ അപൂർമായ ഒരു സംഭവം ഉണ്ടായി ഗുരുവിൻറെ പാദേ കഴുകാൻ ആരും തയ്യാറയില്ല ഒരു പക്ഷേ ശിഷ്യൻമാർ എല്ലാവരും താനാണ് വലിയവൻ എന്ന ഭാവത്തിൽ ഇരിക്കുകയാണ്

പെട്ടെന്ന് എഴുന്നേറ്റ് ഒരു കച്ച അരയിൽ കെട്ടിയ ശേഷം ശിഷ്യൻമാരുടേ കാൽ കഴുകാൻ തുടങ്ങി ഒരു പക്ഷേ ചരിത്രത്തിൽ ആദ്യം സംഭവിക്കുന്ന കാര്യം ശിഷ്യൻമാർ ആശ്ചര്യപ്പെട്ടു .യേശു അവരോട് പറഞ്ഞു നിങ്ങളും ഇങ്ങനെ ചെയ്യുക എന്നാണ്. വിനയത്തിൻറെയും എല്ലാവരിലും ചെറിയവനാകാനുള്ള മനസിൻറെയും മഹത്വമുള്ള മാതൃക യേശു അവർക്ക് കാട്ടിക്കൊടുക്കകയായിരുന്നു 

.
എഡിസൻ പറയുന്നത് നോക്കുക നിങ്ങൾക്ക് ജീവിത വിജയം വേണമെങ്കിൽ സ്ഥിര പരിശ്രമത്തെ ആത്മ മിത്രമായും അനുഭവത്തെ അധ്യാപകനായും മുൻ കരുതലിനെ ജ്യേഷ്ഠനായും മഹത്വത്തെ രക്ഷിതാവായും ഗണിക്കണം 

ഏത് ജോലിയും ചെയ്യാൻ നാം മടിക്കരുത് .ഈ കാര്യം ചെയ്യുന്നത് തൻറെ വ്യക്തിത്വത്തിന് പറ്റിയതല്ല എന്ന് നിങ്ങൾ ചിന്തിച്ചാൽ നിങ്ങൾക്ക് മഹത്വം ഇല്ലാതെ പോകുന്നു .ഈ പണി എനിക്ക് പറ്റിയതല്ല എന്ന് പറയരുത്.

അലസമായി മേശപ്പുറത്തും വീട്ടിലും കിടക്കുന്ന പേപ്പറും മറ്റ് വസ്തുക്കളും അടുക്കി വയ്ക്കുക മുറി വൃത്തിയാക്കുക പാത്രം കഴുകി വയ്ക്കുക വീടിൻറെ വരാന്തയിലെ ചെരുപ്പുകൾ അടുക്കി വയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും പ്രാധാന്യമുള്ളതാണ് ഇവയൊക്കെ ആരെങ്കിലും ചെയ്യട്ടേ എന്ന് കരുതരുത് മറ്റുള്ളവരെ ഒരു കൈ സഹായിക്കാനുള്ള മനസൊരുക്കം എപ്പോഴും നമ്മുക്കുണ്ടായിരിക്കണം. നമ്മുടെ ചുറ്റുപാടും നോക്കിയാൽ സഹായം ആവശ്യമുള്ള നിരവധി അവസരങ്ങൾ കാണാം അലസരായോ ദുരഭിമാനിയായോ ജീവിക്കാതെ അധ്വാന ശീലനും പരോപകരിയായും ആയിരിക്കുക....

നമസ്തേ

No comments:

Post a Comment