Ads 468x60px

twitterfacebookgoogle pluslinkedinrss feedemail

Friday, 31 July 2015

ജൂലൈ 30

ജൂലൈ 30 ഇന്ത്യയിൽ പ്രധാനപെട്ട രണ്ടു കബറടക്കം നടന്നു.. ഒന്ന് ഇന്ത്യയിൽ സ്പോടനം നടത്തിയത്തിനു വധ ശിക്ഷ കിട്ടിയ യാക്കുബ് മേമെൻ , രണ്ടാമതെത് നമ്മുടെ ഹൃദയത്തിൽ സ്ഥാനം നേടിയ മുൻ പ്രസിഡണ്ട്‌ ഡോ: അബ്ദുൽ കലാം....
ഒന്ന് ഇന്ത്യയിൽ നിന്ന് ഏറ്റവും വേരുക്കപെട്ട രീതിയിൽ , ഒന്ന് ഏറ്റവും വലിയ ബഹുമതികളോടെ....
ഈ രണ്ടു മരണങ്ങൾ നമുക്ക് പല കാര്യങ്ങളും മനസിലാക്കി തരുന്നു. പലരുടെയും മുഖങ്ങൾ അവരുടെ ഒക്കെ ഉള്ളിലിരിപ്പ്. അതിൽ ഏറ്റവും പ്രധാന പെട്ടതാണ് ഇന്ത്യയിലെ സി പി ഐ എം എന്ന പാര്ട്ടിയുടെ നിലപാട് ( ചില നേതാക്കളുടെ ). ഇന്ത്യ കണ്ട ഏറ്റവും നല്ലൊരു പ്രസിഡണ്ട്‌ നെ തിരഞ്ഞെടുപ്പിൽ എതിര് സ്ഥാനര്തിയെ നിർത്തി അയാള്ക്ക് എതിരെ മത്സരിപ്പിച്ചു കാരണം ബി ജെ പി യോടുള്ള വിരോധം മാത്രം.പക്ഷെ കാലം അത് തെറ്റായി പോയി എന്ന് തെളിയിച്ചു. പ്രകാശ്‌ കാരാട്ടിനെ പോലെ ഉള്ള നേതാക്കാൻ മാര് അവരുടെ ആദർശം മറന്നു നാല് വോടിനു വേണ്ടി തെറ്റായ പല തീരുമാനങ്ങളും നടത്തി ആ പാർട്ടിയെ ഒന്നുമല്ലാതാക്കി തീർത്തു.
രാഷ്ട്രീയ മായി പല അടവ് നയങ്ങളും സ്വീകരിക്കുംബോളും നേതാക്കാൻ മാര് നമ്മുടെ നാടിനു നല്ലതിന് വേണ്ടി ആയിരിക്കണം അണിനിരക്കെണ്ടാത് അല്ലാതെ നാല് വോട്ട് കിട്ടാൻ വേണ്ടി രാജ്യത്തെ ഒറ്റികൊടുക്കാൻ കൂട്ട് നില്ക്കുകയല്ല പ്രകാശ്‌ ക്കാരാട്ട് സഖാവേ നില്ക്കേണ്ടത്. ഹിന്ദുക്കൾ ഒഴിച്ച് മറ്റുള്ളവരുടെ രക്തം വീഴുമ്പോൾ സഹതാപ കണ്ണീർ പൊഴിച്ച് സമാധാനത്തിന്റെ മാടപ്രവായി വരുമ്പോളും അങ്ങനെയുടെ ഉള്ളിൽ വീണ്ടും വീണ്ടും ഇവരുടെ രക്തത്തിനായി കൊതിക്കുന്ന ഒരു മുഖം കണ്ടു പോകുന്നു ..
നാളെ നിങ്ങളെ അവർ തിരിച്ചറിയും നിങ്ങളുടെ ഉള്ളിൽ ഇരിപ്പ് എന്ധയിരുന്നു എന്ന് . മറ്റുള്ളവരെ തമ്മിൽ തല്ലിച്ച് അതിൽ കൂടി മുതലെടുപ്പ് രാഷ്ട്രീയം നടത്താൻ മാത്രം അധപതിച്ചു പോയ നിങ്ങളെ അവർ തന്നെ കല്ലെറിയുന്ന ഒരുനാൾ വരും . ഒരു തീവ്രവതിയെ കൊന്നു തള്ളിയപ്പോൾ എന്ധിനു നിങ്ങളും നിങ്ങളുടെ പാർട്ടിയും ഇതിനു എതിരെ ശബ്ദിച്ചു ?? നാളെ നിങ്ങള്ക്ക് വിഘനടവധികളുടെ വോട്ട് കിട്ടും എന്നോ ഒരിക്കലും ഇല്ല നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഹിന്ധുവല്ലാത്ത മറ്റു മതസ്ഥർ എത്തി പെടുന്നത് തീവ്രവാധതിലെക്കും മറ്റു വർഗ്ഗീയ ചേരി തിരിവിലെക്കും ആണ് ... വിദ്വേഷം ഉണ്ടാക്കി നിങ്ങൾ എന്ധിനു ഈ ഭാരത മണ്ണ് നശിപ്പിക്കുന്നു . ഓര്ത്തോ ബി ജെ പി ആർ എസ് എസ് വിദ്വേഷം കൊണ്ട് നിങ്ങൾ ഉണ്ടാക്കുന്ന ഇതുപോലെ ഉള്ള കാര്യങ്ങള്ക്ക് ഇന്ത്യ എന്ന മഹാരാജ്യം വലിയ വിലകൊടുക്കേണ്ടി വരും ..
നിങ്ങളെ പോലെ ഉള്ളവര ഈ നാട്ടിൽ ഇവരെ പോലെ ഉള്ളവര്ക്ക് പ്രോത്സാഹനം നൽകുന്നതിനാൽ തന്നെ ആണ് കഴിഞ്ഞ ദിവസം പോലും പഞ്ചാബിൽ ആക്രമണങ്ങൾ നടത്തിയത് . അപ്പോഴൊന്നും നിങ്ങള്ക്കോ നിങ്ങളെ പര്ടിക്കോ ഒന്നും പറയാനും ഇല്ല അല്ലെ ??
കാലം മാറി സഖാവെ ജനങൾക്ക് വിവരം വെച്ച് തുടങ്ങി അവർ നെല്ലും പതിരും തിരിച്ചറിഞ്ഞു തുടങ്ങി . നിങ്ങളെ പോലെ ഉള്ളവരെ ഒക്കെ ജനം വലിച്ചെറിയാൻ തുടങ്ങി .. അതിനാല തന്നെ ആണ് നിങ്ങൾ എന്ധോക്കെ പറഞ്ഞിട്ടും മോടിജിയെ ജനങ്ങൾ ഇത്രയും വലിയ വിജയം നല്കി ഇന്ത്യൻ പ്രധാനമന്ത്രി ആകിയത് .
ഇനി കേരളം കേരളത്തിലെ നല്ലവരായ മുസ്ലിങ്ങളും ക്രിസ്ടിയന്സും മറ്റു എല്ലാവരും ഈ കാവി കൊടിയെ സ്വീകരിക്കുന്ന കാലം അതികം വിദൂരമല്ല കാരണം ഇത്രയും കാലം നിങ്ങൾ വര്ഗ്ഗീയതയുടെ പേര് പറഞ്ഞു ഞങളെ ഇവരിൽ നിന്ന് അകറ്റി പക്ഷെ അതിന്റെ ആയുസ് തീരാർ ആയി . എവിടെയും അന്തിമ വിജയം സത്യതിനയിരിക്കും അതാണ് ശരി അതായിരിക്കണം .....
ലോക സമസ്ത സുഖിനോ ഭവന്തു !!

Friday, 17 July 2015

എല്ലാവർക്കും പെരുന്നാൾ ആശംസകൾ

ലോകമെങ്ങും സമാധാനവും സേനഹവും നിറയട്ടേ.
 
നന്മയുടെ വിശുദ്ധിയുമായി ലോകമെങ്ങും ഈദ് ആഘോഷിക്കുകയാണ്.
 
നന്മയുടെ സേനഹത്തിന്റെ ത്യാഗത്തിന്റെ കുറച്ചു നിമിഷങ്ങൾ നമ്മുക്കും ഈ ലോകത്തിനായി മാറ്റി വയ്ക്കാം.
 
ഏല്ലാവർക്കും ഈദ് മുബാറക്ക് ആശംസകൾ..

Thursday, 18 June 2015

ഞാൻ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവനാണ്

ഇവിടെ പറയാന് പോകുന്നത് 1980-95 കാലഘട്ടത്തില് ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തില് ജനിച്ചത് കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്. ഒരുപാടു പ്രത്യേകതകള് നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്..5 വയസ്സ് വ രെ അംഗനവാടിയിൽ പോയത് നമ്മൾ മാത്രമാണു.. നാലാംക്ലാസ് വരെ നിക്കർ ഇട്ട് സ്കൂളിൽ പോയത്...

മഴക്കാലത്ത് ഓവുചാലിൽനിന്ന് മീൻ കുട്ടികളെയും തവളാപൊട്ടലുകളെയും പിടിച്ച് കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്... പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്.. മാഷിന്റെ അടുത്ത് നിന്ന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.. 90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടം..

സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത് നിൽകുന്ന ജീരക സോഡ ആഡമ്പരമായൈരുന്നകാലം... ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത്‌ കയരി ഏരിയൽ തിരിച്ച് തിരിച് മടുത്തിരുന്ന കാലം.. ക്രിക്കറ്റ് മാച് ഡി ഡി2 വിൽ മാത്രമാണെങ്കിൽ നീളം കൂടിയ മുളയിൽ ആന്റിന വെച് കെട്ടി ഉയർത്തി ഫുൾ കുത്ത് കുത്തുള്ള ഡിസ് പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച് ഫുൾ കണ്ടവർ...

സൈകിൾ വാടകക്കെടുത്ത് അവധി ദിവസം കറങ്ങിയവർ.. മഴക്കാലത്ത് ഹവായ് ചെരുപ്പിട്ട് നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട് ഡിസൈൻ ഉണ്ടാകിയവർ.. ഹവായ് ചെരുപ്പ് മാറ്റി പ്ലാസ്റ്റിക് ചെരുപ്പ് കിട്ടാൻ കൊതിച്ച കൗമാരം..

നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്... കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക് പോവുമ്പോൾ ജീപ്പ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോയുള്ള നിർ വൃതി... മുറ്റത്ത് ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളര്ന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കും താമസിയാതെ കമ്പ്യൂടറില് സോഫ്റ്റ്വെയര് ഗയിമുകളിലേക്കും മാറി.. ബാലരമയും ബാലബൂമിയും വായിച്ചു വളര്ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും സ്പൈഡര്മാനും കടന്നു വന്നത്. സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ് കളിച്ചതും ഞങ്ങളാണ്..

ഇംഗ്ലീഷ് അല്ഫബെറ്റ്കള്ക്ക് മുന്പേ മലയാളം അക്ഷരമാല പഠിക്കാന് അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും. റേഡിയോയില് വരുന്ന പാട്ടുകള് ക്യസേറ്റ്കളില് അവസാനമായി റെക്കോര്ഡ് ചെയ്തതും ഞങ്ങളായിരിക്കും. ആ റേഡിയോ പിന്നെ വാക്മാനും ഐ പോടിനും വഴിമാറിയത് ചരിത്രം. കമ്പ്യൂട്ടര് യുഗം വളര്ന്നതും മൊബൈല് ടെക്നൊളജി വളര്ന്നതും ഞങ്ങള്കൊപ്പംയിരുന്നു. ഡിജിറ്റല് കളര് ഫോണുകളില് ബാല്യവും, ജാവ സിമ്പയെന് ഫോണുകളില് കൌമാരവും, ആഡ്രോയ്ഡ് വിന്ഡോസ് ഫോണുകളില് യൌവനവും ഞങ്ങളാസ്വതിച്ചു. കൌമാരത്തിന്റെ ആഗ്രഹങ്ങള് ആദ്യം ബുക്കുകളിലും ശേഷം സിഡിയിലും പിന്നെ ഇന്റര്നെറ്റിലും ആ പ്രായം തീരും മുമ്പേ പരതിയത് ഞങ്ങള് മാത്രം.

ഞായറാഴ്ചകളില് വൈകുന്നേരം തൊട്ടടുത്ത വീട്ടില് പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടര്കളിലെക്കും പിന്നെ ടാബ്ലെറ്റ്കളിലെക്കും വഴിമാറിയത് വളറെ പെട്ടന്നായിരുന്നു.. പഠിക്കുന്ന സമയങ്ങളില് തൊട്ടടുത്ത ബെഞ്ചില് ഇരിക്കുന്ന പെണ്കുട്ടിയോട് തോന്നിയ പ്രണയം ആദ്യം പ്രണയലേഖനങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ SMSകളിലൂടെയും കൈമാറാന് സാതിച്ചത് ഞങ്ങള്ക്കാണ്.. ബുക്ക് നോക്കിയും ഗൂഗിള് നോക്കിയും ഞങ്ങള് പഠിച്ചു ആദ്യം പേപരുകളിലും പിന്നീട് കമ്പ്യൂട്ടര്കളിലും പരീക്ഷ എഴുതി..

വളരെയേറെ മാറ്റങ്ങള് കണ്ടു വളര്ന്നതാണ് ഞങ്ങളുടെ ഈ തലമുറ.. 
അതുകൊണ്ട് തന്നെ അഭിമാനത്തോടെ ഞാന് പറയും.. 
ഞാന് ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവനാണ്...