Ads 468x60px

twitterfacebookgoogle pluslinkedinrss feedemail

Tuesday, 1 March 2016

മഴ പെയ്തു മാനം തെളിഞ്ഞ നേരം

മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍ 
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം

ഒരുമിച്ചു പങ്കിട്ട ബാല്യകാലം


മഴ പെയ്തു മാനം തെളിഞ്ഞ നേരം

പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാപൂക്കള്‍ വീണോഴുകി പോയി
പകല്‍ വര്ഷ‍ രാത്രി തന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു 
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു


മഴ പെയ്തു മാനം തെളിഞ്ഞ നേരം

എരിവേനലില്‍ ഇളം കാറ്റ് പോലെ
കുളിര്‍ വേളയില്‍ ഇളവെയില് പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍ 
നീ തന്നു മനസ്സിന്റെു തൊട്ടില്‍ പോലും
നീ തന്നു മനസ്സിന്റെി തൊട്ടില്‍ പോലും


മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍ 
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യകാലം




ചിത്രം : ഒരു അഭിഭാഷകന്റെ കേസ് ഡയറി
ഗാനരചന : ഷിബു ചക്രവര്‍ത്തി
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്

No comments:

Post a Comment