Sunday, 24 January 2016

കാഴ്ച്ചക്കപ്പുറം


ഉള്ളിലൊരു പേമാരി പെയ്യാറുണ്ട് ചില സമയങ്ങളിൽ ..
കണ്ണൊന്ന് മുറുക്കെ ഇറുക്കി പിടിച്ച് ആ പേമാരിയെ ഞാൻ ഇടക്കിടെ തടഞ്ഞു നിർത്താറുമുണ്ട് ..

നമ്മുടെ കാഴ്ച്ചക്കപ്പുറം നാം കാണാത്ത ഒരു ലോകമുണ്ട് ..നമ്മുടെ കണ്ണെത്താത്ത ഒരു ലോകം ....
ദൈവം തന്ന ഈ രണ്ട് കണ്ണുകൊണ്ട് ഈ ലോകം മുഴുവൻ സഞ്ചരിക്കാൻ നമ്മുക്ക് കഴിയുമോ ..???

ഇന്ന് ഒരു കഥ മനസ്സിൽ തെളിഞ്ഞു വന്നു ...നമ്മുടെ കാഴ്ച്ചക്കപ്പുറം ഉള്ള ഒരു ലോകത്തെ പറ്റി ..

എഴുതുവാൻ കിടക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടി വന്നത്, ഇന്നലെ ഞാനും എന്റ്റെ സുഹൃത്തും പോയ പാലക്കാട്‌ ടിപ്പു സുൽത്താൻ കോട്ട  ആയിരുന്നു ... സുന്ദരമായിരുന്നുവെങ്ക്കിലും എന്റ്റെ മനസിനെ ഉടച്ചെടുത്ത ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു ...
ഒരുപാട് അമ്മമാരുടെ കണ്ണുനീർ ഞാൻ എന്റ്റെ മനസിൽ തുലനം ചെയ്ത് നോക്കി ..ഞായറാഴ്ചകളിൽ സ്റ്റഡി ക്ലാസ്സെന്നും പറഞ്ഞു പോകുന്ന പെണ്മക്കൾ പോകുന്ന വഴികൾ ഒന്ന് ചികഞ്ഞു നോക്കുന്നത് ചിലപ്പോൾ നല്ലതാണ് ...ബീച്ചിലോ പാർക്കുകളിലൊ സിനിമാ ടാക്കിസിലോ എവിടെയെങ്ക്കിലുമൊക്കെ ആയിരിക്കും .......

ഇന്നലെ തന്നെ എഴുതണം എന്ന് കരുതി ...പക്ഷേ കഴിഞ്ഞില്ല ...
ഇപ്പോൾ ഈ നിമിഷം ഞാൻ എഴുതി തുടങ്ങുകയാണ് ..
എന്റ്റെ പുതിയ കഥ    *** കാഴ്ച്ചക്കപ്പുറം **

സ്നേഹപൂർവ്വം 
ബ്ലെസ്സിൻ തോട്ടുങ്കൽ

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home