Wednesday, 29 October 2014


Friday, 21 February 2014

നിശബ്ദമായി സംസാരിക്കുന്നു... സൗഹൃദം....


ഒരു മഴക്കാലത്ത് നീ വന്നു.... മഞ്ഞു കാലം വരും മുമ്പേ നടന്നകന്നു.....  
ഒരായിരം ഓര്മകളുമായി ഞാന്തനിച്ചായി.......

അഴകാര്ന്ന പൂവിന്റെ പൊഴിയാത്ത ഇതള്പോലെ സ്വപ്നങ്ങള്‍ എത്രയോ നെയ്തു നമ്മള്‍.......

എന്റെ ജീവിത യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത മുഖങ്ങളില്ഒന്ന്......
ഹൃദയത്തിന്റെ നിറവില്നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍, മധുരമൊഴികള്നിറഞ്ഞിരിക്കുന്ന ഹൃദയം എത്രയോ സുന്ദരമായിരിക്കണം......

സുഹുര്ത്ത് ബന്ധങ്ങള്രക്തബന്ധത്തെക്കാള്വലുതാണ്‌. നമ്മുക്ക് ജീവിതത്തില്ഒരുപാട് കൂട്ടുകാരെ കിട്ടും. കൂട്ടുകാര്നമ്മുടെ ജീവിതത്തിലെ വഴിത്തിരുവുകള്ആകുന്ന സന്ദര്ഭങ്ങളും ഉണ്ടാകാം, എല്ലാം വിധിയാണ്.നല്ല പുസ്തകങ്ങള്തിരഞ്ഞെടുക്കുന്ന പോലെ നല്ല സുഹുര്ത്തുക്കളെ തിരഞ്ഞെടുക്കാനും നമ്മള്ശ്രദ്ധിക്കണം. ഇല്ലെങ്കില്ജീവിതത്തില്പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും.

സൗഹൃദത്തില്ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം, അതൊക്കെ ആസ്വദിച്ച് മുന്നോട്ട് കൊണ്ട് പോകുന്നവരാണ് യഥാര്ത്ഥ കൂട്ടുകാര്‍. ആത്മാര്ത്ഥതയുള്ള കൂട്ടുകാര്നമ്മുടെ മനസ്സ് തൊട്ടറിയുന്നവരാണ്. മുഖമൊന്നു വാടിയാല് വാട്ടത്തിന്റെ കാര്യം നമ്മള്പറയാതെ തന്നെ മനസ്സിലാക്കുന്നവരാണ് യഥാര്ത്ഥ സുഹുര്ത്തുക്കള്‍. തെറ്റ് ചെയ്യുമ്പോള്അത് തെറ്റാണെന്ന് ചൂണ്ടി കാട്ടുകയും, തമാശ കാട്ടുമ്പോള്പൊട്ടിച്ചിരിക്കുകയും, സങ്കടം വരുമ്പോള് സങ്കടത്തില്പങ്ക് ചേര്ന്ന് പരിഹാരം കാണുന്നവരുമാണ്  കൂട്ടുകാര്‍......... കൂട്ടുകാരെ കളിയാക്കാം, പക്ഷെ സങ്കടപ്പെടുത്തരുത്....... കൂട്ടുകാരെ ഒരിക്കലും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്, അവരോട്  ഒരിക്കലും കള്ളം പറയുകയും അരുത്............ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകള്കൂട്ടുകാര്ക്ഷമിക്കും, പക്ഷെ കാര്യം നേടാന്വേണ്ടി അറിഞ്ഞുകൊണ്ട് കള്ളങ്ങള്പറയുന്നത് കൂട്ടുകാര്ക്ക് സഹിക്കാന്കഴിയില്ല....... കള്ളം കാരണം മനസ്സില്ഉണ്ടായ മുറിവ് ഉണക്കാന്ഒരുപാട് സമയം വേണ്ടി വരും, എന്നാലും കൂട്ടുകാരെ ഓര്ത്ത് അതും അവര്ക്ഷമിക്കും.........

ചില സൗഹൃദങ്ങള്മലപോലെ ദ്രിടമായി നിലനില്ക്കുന്നു, എന്നാല്ചില സൗഹൃദങ്ങള്‍  കുപ്പിച്ചില്ലുകള്പോലെ തകര്ന്നുടയുന്നു. അതിനു കാരണങ്ങള്പലതാണ്. ഒന്ന്, പരസ്പര ധാരണയില്ലായ്മ, രണ്ടു, മനസ്സറിയാനുള്ള കഴിവില്ലായ്മ, ഇത് രണ്ടും ഇല്ലെങ്കില്സൗഹൃദം മുന്നോട്ട് പോകില്ല. എത്ര വലിയ തെറ്റ് ചെയ്താലും മനസ്സ് തുറന്ന് ഒന്ന് ക്ഷമ ചോദിച്ചാല്തീരുന്ന കാര്യമേ ഉള്ളു. പക്ഷെ അതിനു മുതിരാതെ പിരിയുന്നവരാണ് ഏറയും. ചില സന്ദര്ഭങ്ങളില്ആത്മാര്ത്ഥമായി മാപ്പ് പറഞ്ഞാലും മാപ്പ് സ്വീകരിക്കില്ല. അങ്ങനെ ഒരിക്കലും ചെയ്യരുത്. ആത്മാര്ത്ഥമായി മാപ്പ് ചോദിക്കുന്നവരോട് പൊറുക്കാനുള്ള മനസ്സാണ് ഒരു വ്യക്തിക്ക് വേണ്ടത്

കൂട്ടുകാര്അവരുടെ കൂട്ടുകാരെ ഒരിക്കലും വഞ്ചിക്കരുത്, അതൊരിക്കലും സഹിക്കാന്പറ്റുന്ന ഒന്നല്ല. എന്തുണ്ടെങ്കിലും തുറന്നു പറയാനുള്ള മനസ്സുണ്ടാകണം. തുറന്നു പറയുന്നതിനിടയില്പലപ്പോഴും അടിപിടികള്ഉണ്ടാകും. അതൊക്കെ മറക്കാന്കഴിയണം.

എത്ര വലിയ തിരക്കിനിടയിലും കൂട്ടുകാരെ ഓര്മ്മിക്കണം. എന്ന് കരുതി എപ്പോളും അവരോടൊപ്പം സമയം ചിലവഴിക്കണമെന്നല്ല. എത്ര വലിയ തിരക്കാണെങ്കില്കൂടിയും, അടുത്ത കൂട്ടുകാരെങ്കില്എന്നും കുറച്ച് നേരം സംസരിക്കുക, അല്ലെങ്കില്ഒരു മെസേജെങ്കിലും ചെയ്യുക. അപ്പോള്അവര്ക്ക് സന്തോഷത്തോടൊപ്പം ഒരു ആശ്വാസവും ഉണ്ടാകും. എപ്പോളും അവര്കൂടെ ഉണ്ടാകുമെന്നൊരു തോന്നല്ഉണ്ടാകും. ഒന്നുമില്ലെങ്കിലും സുഖമാണോ എന്നൊരു വാക്കെങ്കിലും മതി. സൗഹൃദത്തെ ഒരു ഭാരമായി കാണുന്നവരോടും സുഹുര്ത്ത് ബന്ധങ്ങള്ക്ക് വില കല്പ്പിക്കാത്തവരോടും എനിക്കിത്രയുമാണ് പറയാനുള്ളത്.

ഒരിക്കലും നമ്മളില്നിന്നും അകന്നു പോകരുത് എന്നാഷിക്കുന്നത് കൊണ്ടാണ് എപ്പോളും മിണ്ടാന്ശ്രമിക്കുന്നത്, കുഞ്ഞു കുഞ്ഞു കാര്യങ്ങള്ക്ക് വഴക്കിടുന്നത്. അല്ലാതെ അതൊന്നും സ്നേഹമില്ലാത്തത് കൊണ്ടോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല. അത് കൂട്ടുകാര്തിരിച്ചറിയണം ......

- Oru Nalla Kootttukaran

Kaizen 2.0